ഇരുന്നിരുന്നുറങ്ങുമ്പോളൊ-
രിക്കലെന്‍ സ്വപ്നത്തിലൊരിറ്റു
മോഹമേകി, യൊരിന്ദ്രജാലമാ-
യവളണഞ്ഞു - ഞാനറിയാതെ.
മയക്കമാണു, മയക്കത്തില്‍ കണ്ട
സ്വപ്നത്തിലവളെത്തിയപ്പോ-
ളൊന്നു തിരിഞ്ഞ, വള്‍ വന്ന ദിശയി-
ലോട്ടൊരു ഗന്ധമേല്‍ക്കയാല്‍, മധുരം.
തിടുക്കമായറിയുവാന്‍, ദാഹമാ, യൊന്നു
കണ്‍ച്ചിമ്മിയപ്പൊളെക്കും, മറഞ്ഞു-
പോയൊരു നിഴല്‍ പോലവേ-
യോര്‍ക്കരുതെന്നെ, യെന്നൊരു വിലക്കോടെ.
ഉണര്‍ന്നു ഞാനാ സ്വപ്നത്തില്‍ നിന്നും
കണ്ണില്‍ വെളിച്ചം വന്നു നിറഞ്ഞൊരാ, നിമിഷത്തില്‍
എന്‍റെ അന്ധത ഞാന്‍ അറിഞ്ഞു!
രിക്കലെന്‍ സ്വപ്നത്തിലൊരിറ്റു
മോഹമേകി, യൊരിന്ദ്രജാലമാ-
യവളണഞ്ഞു - ഞാനറിയാതെ.
മയക്കമാണു, മയക്കത്തില്‍ കണ്ട
സ്വപ്നത്തിലവളെത്തിയപ്പോ-
ളൊന്നു തിരിഞ്ഞ, വള്‍ വന്ന ദിശയി-
ലോട്ടൊരു ഗന്ധമേല്‍ക്കയാല്‍, മധുരം.
തിടുക്കമായറിയുവാന്‍, ദാഹമാ, യൊന്നു
കണ്‍ച്ചിമ്മിയപ്പൊളെക്കും, മറഞ്ഞു-
പോയൊരു നിഴല്‍ പോലവേ-
യോര്‍ക്കരുതെന്നെ, യെന്നൊരു വിലക്കോടെ.
ഉണര്‍ന്നു ഞാനാ സ്വപ്നത്തില്‍ നിന്നും
കണ്ണില്‍ വെളിച്ചം വന്നു നിറഞ്ഞൊരാ, നിമിഷത്തില്‍
എന്‍റെ അന്ധത ഞാന്‍ അറിഞ്ഞു!