ഞായറാഴ്‌ച, മേയ് 26, 2013

മറവി


വെള്ളയമ്പലത്തെവിടെയോ ആണ് കൃഷ്ണമ്മയുടെ വീട്.

അവര്‍ക്കതോര്‍മ്മയുണ്ട്.

മറ്റൊന്നും അവര്‍ക്കോര്‍മ്മയില്ല.

മരവിച്ച ഓര്‍മ്മകളുടെ ശവപ്പറമ്പ്.

അതിനു മുന്നില്‍ പകച്ചു നില്‍ക്കയാണവര്‍.

വിശപ്പില്ലാതെ; വേദനകളില്ലാതെ.

തിരിച്ചറിയപ്പെടാത്തവര്‍ക്കൊപ്പം...

ആരെയും തിരിച്ചറിയാനാവാതെ.

ചിലപ്പോള്‍, മറവി സമയത്തിന്‍റെ വരമാണ്.

അവരുടെ മറവി പക്ഷെ, നമ്മുടെ വേദനയാണ്.

മൂന്നാമത്തെ പ്രാവശ്യവും എന്നോട് പേര് ചോദിച്ചപ്പോള്‍

ആ വേദന ഞാന്‍ അറിഞ്ഞു.