ഉറങ്ങുവാന്‍ മറന്നുപോയ രാത്രികള്‍.
ഉണര്‍ന്നെഴുന്നേക്കാന്‍ മടിച്ച പ്രഭാതങ്ങള്‍
ശിരസ്സില്‍ പൊട്ടിത്തെറിച്ച ഉന്മാദചിന്തകള്‍
ശരങ്ങള്‍ തകര്‍ത്ത നെഞ്ചിനു താങ്ങായി
ഉടലില്‍ കത്തിപ്പടര്‍ന്ന ലഹരി.
ചിതയൊരുക്കി കാത്തിരിക്കുന്ന കാലമേ
ഇതു ഒസ്യത്തിലോഹരിയില്ലാതെപോയ ജീവിതം.
ഒരു പൊട്ടിയ മണ്‍കുടത്തിലെ അവസാനതരി ചാരം.
മാറാല മൂടിയ ഒരു ചുവര്‍ചിത്രം.
എഴുപതുകളിലെ ക്ഷുഭിത യൗവ്വനങ്ങളെ ഓർമ്മിപ്പിക്കുന്നു ഈ വരികൾ.
മറുപടിഇല്ലാതാക്കൂനല്ല കവിത
ശുഭാശംസകൾ...
ഓഹരിവിപണിയില്‍ നഷ്ടം!
മറുപടിഇല്ലാതാക്കൂനന്ദി സൌഗന്ധികം...
മറുപടിഇല്ലാതാക്കൂജീവിതവിപണിയില് എന്നും നഷ്ടക്കച്ചവടം മാത്രം...
BE HAPPY MAN..
മറുപടിഇല്ലാതാക്കൂനമ്മളൊക്കെ എത്ര വലിയ സൗഭാഗ്യങ്ങൾക്കു നടുവിലാണെന്ന തിരിച്ചറിവു നൽകുന്ന ചില സ്ഥലങ്ങൾ,ജീവിതങ്ങൾ ഇതെല്ലാം നമ്മുടെയെല്ലാം
സമീപത്തൊക്കെത്തന്നെയുണ്ട്.ഇടയ്ക്കവയെയൊന്നു ശ്രദ്ധിച്ചാൽ കൂട്ടുകാരന്റെ ഈ നിരാശ കുറച്ചൊക്കെ മാറുമെന്നാ തോന്നുന്നത്.SUPPOSE, ഇന്നു രാത്രി ദൈവം
ഭായിയ്ക്കൊരു വരം തരുന്നു.അടുത്ത ദിവസം രാവിലെ ഉണരുമ്പോൾ ഭായിയുടെ മുന്നിലുണ്ടാവും; നൂറു കിലോ തങ്കവും,ഒരു കോടി രൂപയും.!! ബമ്പറടിക്കാൻ
പോണെന്നു തന്നെ കൂട്ടിയ്ക്കോ.ഹ..ഹ.. പക്ഷേ,ഒന്നു കൂടിയുണ്ട്.FROM THAT MOMENT, YOU WII BE COMPLETELY BLIND !! മുന്നിലുള്ള സമ്പത്താകമാനം ചെലവക്കിയാലും അതു തിരികെക്കിട്ടാനും പോകുന്നില്ല.!!
മുന്നോട്ടുള്ള ജീവിതം മുഴുവൻ ഇരുട്ടിൽ.!! പറയൂ, ഏതാ ഭായ് ശരിക്കുമുള്ള സൗഭാഗ്യം.? ഇപ്പോഴുള്ള ജീവിതം നഷ്ടക്കച്ചവടമാകാതിരിയ്ക്കാനുള്ള മിനിമം അനുഗ്രഹങ്ങളൊക്കെ നമുക്കില്ലേ ഭായ്..?
തെറ്റിദ്ധരിക്കേണ്ട..ഈ ഗീർവാണമൊക്കെ എഴുന്നള്ളിച്ച ഞാൻ ഭൂലോകമടിയനാ കേട്ടോ..?!! ഹ..ഹ..നന്മകൾ നേരുന്നു.
ശുഭാശംസകൾ...
താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. എല്ലാ സൗഭാഗ്യങ്ങള്‍ക്കും നടുവില്‍ ജീവിക്കുകയും, എന്നാല്‍ എന്ത് കൊണ്ടോ അതില്‍ ഒട്ടും തൃപ്തനാവാതെ എന്ത് ചെയ്യണം എന്നറിയാതെ... ഒരു 'Identity crisis'... അത്രേ ഉള്ളു...ചിലപ്പോള്‍ രണ്ടു തല്ലു കിട്ടുമ്പോള്‍ ശരിയാവുമായിരിക്കും.... :)
മറുപടിഇല്ലാതാക്കൂഅങ്ങിനെയങ്ങ് ശരിയാകണോ..................
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.....