വ്യാഴാഴ്‌ച, നവംബർ 01, 2012

വിശപ്പും സ്വപ്നങ്ങളും.



ഞാന്‍ ഞെട്ടിയുണര്‍ന്നു; കണ്ണുകള്‍ തുറന്നു;
എന്‍റെ രാത്രിയെ കൊന്നു,കൊണ്ടിളിച്ചു നില്‍ക്കുന്നു_ പകല്‍..
അസ്വസ്ഥനായി, കണ്ണുകള്‍ ചിമ്മി ഞാന്‍ കിടക്കവിട്ടെഴുന്നേറ്റു.

ഒരു രാത്രിയുടെ ഉറക്കം.
അത് സമ്മാനിച്ച സ്വപ്നങ്ങളുടെ മധുരദീപ്തമായ ഓര്‍മ്മകള്‍.
വീണ്ടും കാണുവാന്‍ കൊതിച്ചു പോകുന്നവ.
തിരഞ്ഞെത്തുമ്പോള്‍ പക്ഷെ ഓര്‍മകളിലെങ്ങും തങ്ങാത്തവ.
ഒരു നീര്‍ക്കുമിളയില്‍ കോറിയിട്ട നിറങ്ങള്‍
എന്‍റെ സ്വപ്‌നങ്ങള്‍.

പകലിനോടെനിക്ക് വെറുപ്പാണ്.

ഒന്നുമില്ലായ്മയുടെ ഈ യാഥാര്‍‍ഥ്യത്തിലേക്കു വലിച്ചിഴക്കുന്നു;
വെളിച്ചം കോരിയൊഴിച്ച് എന്‍റെ സ്വപ്‌നങ്ങളെ കെടുത്തുന്നു.
കെട്ടുപോയ ഒരു കരിന്തിരിയുടെ ഗന്ധമുള്ള പകല്‍.
ഈ പകലുണരുമ്പോള്‍ - എന്‍റെ വിശപ്പുണരുന്നു;
എന്‍റെ ദാഹമുണരുന്നു;
കാമനകലുണരുന്നു.

മണലു,മീയുറവയുമൊന്നെന്നു ഭ്രമിപ്പിക്കുന്ന ചൂട്;
വരണ്ടുണങ്ങിയ മരുഭൂമിയിലെ നദി;
പെയ്യില്ലെന്നുറച്ചുറഞ്ഞുപോയ മേഘങ്ങള്‍;
കാടുണങ്ങി, കരുവാളിച്ച ചാരത്തിന്‍റെ കുന്നുകള്‍.

ഇതൊക്കെ....

എന്‍റെ വിശപ്പിന്‍റെ യാഥാര്‍ഥ്യം.
എന്‍റെ ദാഹത്തിന്‍റെ യാഥാര്‍ഥ്യം.
പകലിനോടെനിക്ക് വെറുപ്പാണ്.

സ്വപ്നങ്ങളുടെ രാത്രി, വീണ്ടുമെത്തി.
ഇരുട്ടിലായിരം മിന്നാമിനുങ്ങുകള്‍ക്ക് ജീവന്‍ വെചു;
അവയുടെ ചിറകിലേറി, ഇന്നലത്തെ സ്വപ്‌നങ്ങള്‍ തിരഞ്ഞ്,
പുതിയ സ്വപ്നങ്ങളുടെ ആകാശത്തേക്ക്‌ ഞാന്‍ പറന്നു...

14 അഭിപ്രായങ്ങൾ:

  1. എന്‍റെ രാത്രിയെ കൊന്നു,കൊണ്ടിളിച്ചു നില്‍ക്കുന്നു_ പകല്‍..

    നല്ല ഭാവന
    നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  2. ശ്രീജിത്,അത്രകുഴപ്പക്കാരനോ ഈ പാവം പകൽ?കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പകല്‍ കൊണ്ട് ഉദ്ദേശിച്ചത് മനുഷ്യന്‍റെ വ്യവഹാര ജീവിതത്തെ ആണ്...

      നന്ദി...

      :)

      ഇല്ലാതാക്കൂ
  3. പുതിയ സ്വപ്നങ്ങളുടെ ആകാശത്തേക്ക്‌ ഞാന്‍ പറന്നു...
    കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ
  4. യാഥാര്‍ഥ്യം.

    ഫോണ്ട്‌ വലുതാക്കണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. യാഥാര്‍ത്ഥ്യം എന്നെ ഭയപ്പെടുത്തുന്നു...വലിയ ഫോണ്ടും...

      :)

      ഇല്ലാതാക്കൂ