നെഞ്ചില്‍ കത്തുന്ന തീയുണ്ടേ, പെണ്ണേ-
ചുടുകാട്ടി’ലും തീയുണ്ടേ...
ഇന്നും നീയെന്‍റെ നെഞ്ചിലുണ്ടേ പെണ്ണേ,
കണ്ണീരിന്‍ നോവുള്ള ചിരിയുമായി.
കാലം മുള്ളില്‍ തറച്ച കിനാക്കള്‍
ഈ വഴി മണ്ണില്‍ പൊഴിഞ്ഞ പൂക്കള്‍
നേരാണെനിക്കിനി കഴിയില്ല പെണ്ണേ
നിന്നെ മറക്കുവാന്‍ കഴിയില്ല പെണ്ണേ...
ഒത്തിരി നേരമീ തീരത്ത് നമ്മള്‍
ഒന്നായിരുന്നു നനഞ്ഞതല്ലേ
തിരകളില്‍ മുങ്ങി ഒളിച്ചു അന്നേരമാ
കത്തണ നെഞ്ചിലെ നോവായി സൂര്യന്‍.
തിരികെ വരില്ലെന്നൊരുവാക്ക് ചൊല്ലി നീ
വെറുതെയെങ്ങോ പോയ്മറഞ്ഞില്ലേ
എങ്കിലും നീയെന്റെ നെഞ്ചിലുണ്ടേ പെണ്ണേ
കണ്ണീരിന്‍ നോവുള്ള ചിരിയുമായി....
എങ്കിലും നീയെന്റെ നെഞ്ചിലുണ്ടേ...
മറുപടിഇല്ലാതാക്കൂകൊള്ളാം ഈ പാട്ട്
നന്ദി ചേട്ടാ...
ഇല്ലാതാക്കൂകുഴപ്പമില്ല. ''എങ്കിലും'' സാഹിത്യത്തെ വിട്ടകന്നത് പോലെ
മറുപടിഇല്ലാതാക്കൂശരിയാണ്...ഒരു പാട്ടെഴുത്തിന്‍റെ ശൈലിയില്‍ ഈണമിട്ടു എഴുതിയതാണ്...
ഇല്ലാതാക്കൂനിന്നെ മറക്കുവാന്‍ കഴിയില്ല
മറുപടിഇല്ലാതാക്കൂകഴിയില്ല എന്നാണ് തോന്നുന്നത്... :P
ഇല്ലാതാക്കൂ