ഈ ബൂര്‍ഷ്വാ മാധ്യമങ്ങളെകൊണ്ട് തോറ്റു. ഒരു വാര്‍ത്തയെ
അവര്‍ എങ്ങനെ ആണ് വളച്ചൊടിക്കുന്നത് എന്ന് കാണുക.
ഒരുവിധപ്പെട്ട എല്ലാ ചാനലിലും വന്ന വാര്‍ത്ത :
കണ്ണൂരില്‍ പോലീസ് മീറ്റില്‍ പങ്കെടുക്കുവാന്‍
വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ
കല്ലേറുണ്ടായി. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ ഒരു വശത്തെ ചില്ല്
തകരുകയും, ചില്ല് തെറിച്ചു മുഖ്യമന്ത്രിയുടെ നെറ്റിയില്‍ ചെറിയ പരിക്കേല്‍ക്കുകയും
ചെയ്തു. പരിക്കും പ്രതിഷേധവും വകവെയ്ക്കാതെ മുഖ്യമന്ത്രി നേരത്തെ നിശ്ച്ചയിച്ചപോലെ
പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിയ്ക്കുന്നു. രംഗം വഷളാകും എന്ന് കണ്ട പ്രവര്‍ത്തകര്‍
ഇപ്പോള്‍ പിരിഞ്ഞുപോയിരിക്കുന്നു. ഏതാനും പേര്‍ അറസ്റ്റില്‍ ആയെന്നും റിപ്പോര്‍ട്ട്
ഉണ്ട്.
ഇനി നേരറിയാന്‍ നേരത്തെ അറിയാന്‍ ചാനലില്‍ ഇതേ
വാര്‍ത്ത എത്തിയപ്പോള്‍ :
കണ്ണൂരില്‍ പോലീസ് മീറ്റ് ഉത്ഘാടനം ചെയ്യാന്‍
വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി
കാണിച്ചു. സമാധാനപരമായി കരിങ്കൊടി കാണിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ്
അക്രമവും ലാത്തിച്ചാര്‍ജും. ലാത്തിച്ചാര്‍ജില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ
ചില്ല് തകര്‍ന്നതായി റിപ്പോര്‍ട്ട് ഉണ്ട്!!! പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള
അക്രമത്തിനെതിരായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധവുമായി
ഒത്തുകൂടിയിട്ടുണ്ട്.
എന്താ അല്ലെ ഈ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ ഒരു
കാര്യം!!!
ഇനി പരലോകത്ത് വന്ന റിപ്പോര്‍ട്ട് :
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിനു
നേരെ സിപിഎം പ്രവര്‍ത്തകരുടെ കരിങ്കൊടി സമരം. കരിങ്കൊടി കണ്ടു പേടിച്ചു
മുഖ്യമന്ത്രിയുടെ ഇന്നോവ കാറിന്‍റെ ഒരു വശത്തെ ചില്ല് തകരുകയും, തകര്‍ന്ന ചില്ല്
തെറിച്ചു സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ടിരുന്ന ഒരു പ്രവര്‍ത്തകന്‍റെ പുത്തന്‍
വെള്ളമുണ്ടില്‍ ചെറിയൊരു തുള വീഴുകയും ചെയ്തു. തുളവീണ മുണ്ടുമായി സഖാവു
കുത്തിയിരുപ്പ് സമരം തുടങ്ങിയിട്ടുണ്ട് – നിലവാരം കുറഞ്ഞ ചില്ല് ഘടിപ്പിച്ച ഇന്നോവ
കാര്‍ നിര്‍മാതാക്കള്‍ക്ക് എതിരെ ആണ് സഖാവിന്‍റെ കുത്തിയിരുപ്പ് സമരം. ഇന്നോവ കാര്‍
നാളെ മുതല്‍ ഉപരോധിക്കണോ എന്ന തീരുമാനം എടുക്കാനായി നേതാക്കള്‍ ഡല്‍ഹിക്ക്
വൈകുന്നേരത്തെ ഫ്ലൈറിന് തന്നെ പറക്കും എന്ന് സൂചന.
പിന്‍കുറിപ്പ് : ഇനി മുതല്‍ സമരത്തില്‍
പങ്കെടുക്കുന്ന എല്ലാവരും കറുത്ത മുണ്ട് ധരിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍
അഭിപ്രായപ്പെട്ടു. മുണ്ട് കീറുകയാണെങ്കില്‍ കരിങ്കൊടിയായി ഉപയോഗിക്കാമല്ലോ.
നികുതി അടക്കുകയും വോട്ട് ചെയ്യുകയും ചെയ്യുന്ന
ഒരു പാവം കഴുത.
അപ്പോ സമരം അക്രമത്തിലേയ്ക്ക് തിരിഞ്ഞോ?
മറുപടിഇല്ലാതാക്കൂഎങ്കില് കാങ്കരസിന് കാര്യങ്ങള്‍ എളുപ്പമായി
ഉവ്വ്...ഇനി കോണ്‍ഗ്രസ് തന്നെ ഏര്‍പ്പാടാക്കിയ കലാപരിപാടിയാണോ ഇതു എന്ന സംശയം ബാക്കിയുണ്ട്...
ഇല്ലാതാക്കൂ