നെഞ്ചില്‍ കത്തുന്ന തീയുണ്ടേ, പെണ്ണേ-
ചുടുകാട്ടി’ലും തീയുണ്ടേ...
ഇന്നും നീയെന്‍റെ നെഞ്ചിലുണ്ടേ പെണ്ണേ,
കണ്ണീരിന്‍ നോവുള്ള ചിരിയുമായി.
കാലം മുള്ളില്‍ തറച്ച കിനാക്കള്‍
ഈ വഴി മണ്ണില്‍ പൊഴിഞ്ഞ പൂക്കള്‍
നേരാണെനിക്കിനി കഴിയില്ല പെണ്ണേ
നിന്നെ മറക്കുവാന്‍ കഴിയില്ല പെണ്ണേ...
ഒത്തിരി നേരമീ തീരത്ത് നമ്മള്‍
ഒന്നായിരുന്നു നനഞ്ഞതല്ലേ
തിരകളില്‍ മുങ്ങി ഒളിച്ചു അന്നേരമാ
കത്തണ നെഞ്ചിലെ നോവായി സൂര്യന്‍.
തിരികെ വരില്ലെന്നൊരുവാക്ക് ചൊല്ലി നീ
വെറുതെയെങ്ങോ പോയ്മറഞ്ഞില്ലേ
എങ്കിലും നീയെന്‍റെ നെഞ്ചിലുണ്ടേ പെണ്ണേ
കണ്ണീരിന്‍ നോവുള്ള ചിരിയുമായി....