സുഹൃത്തേ,
ബന്ധങ്ങളുടെ ആഴച്ചുഴിയറിഞ്ഞവനല്ല ഞാന്‍...
താഴേക്കിറങ്ങാനുതകുമ്പോള്‍...
ഇരുട്ട്...വേദന...
ഒരു നിമിഷം...ഞാന്‍ തിരികെക്കരേറി...
ഭയം...പരാജിതന്‍റെ ആത്മഭയം...
വരികളെഴുതി, ചുരുട്ടിയെറിഞ്ഞ
വെളുത്ത കടലാസ്സുകളാലതി-
ന്നാഴം കുറയ്ക്കുവാന്‍ ഞാന്‍ ശ്രമിച്ചു...
നിര്‍വികാരതയുടെ നീരസത്താ-
ലൊളിച്ചോടുവാന്‍ ഞാന്‍ ശ്രമിച്ചു...
നീറുന്ന,യോര്‍മ്മകളെന്നിലെ
മതിഭ്രമത്തിന്‍റെ ശേഷിപ്പുകള്‍...
ഞാനുറക്കെ,യുറക്കെ ചിരിച്ചു...
ആഴങ്ങളില്‍ നിന്നുമൊരു മാറ്റൊലി കേള്‍ക്കുന്നു...
അറിഞ്ഞവന്‍റെ ഭ്രാന്ത്...
അറിയാത്തവന്‍റെ ഭ്രാന്തിനോട് പ്രതികരിക്കുന്നു...
അതേ ഭാഷയില്‍...
അതേ ശബ്ധത്തില്‍...