ഞായറാഴ്‌ച, മേയ് 11, 2014

വൈരുദ്ധ്യങ്ങള്‍.

സ്വത്വം

ഇരുട്ടും വെളിച്ചവും സ്വത്വം കൈമാറി...
ഇന്നെനിയ്ക്കു ഇരുട്ടില്‍ കാണാം...
വെളിച്ച,മോര്‍മ്മകളില്‍
ചിതറിപ്പോയ ഒരു ബള്‍ബ്‌...

നിറം

കറുത്ത പ്രഭാതത്തില്‍
ചുവന്ന പുഴുക്കള്‍
വെളുത്ത ചോര കുടിക്കുന്നു.
നിറങ്ങള്‍ക്ക് ഭ്രാന്ത്‌ പിടിച്ചു...

ആത്മഹത്യ

ഉറക്കഗുളികകളുടെ കുപ്പി കാലിയായി.
നുരയും പതയും മഷി പടര്‍ത്തിയ
കടലാസ്സിലൊടുവി,ലവളുടെ
ഓര്‍മ്മകള്‍ മാത്രം ശേഷിച്ചു.

മരണം

നിശബ്ധമായ ഏകാന്തത.
പുകയൂതുന്ന പ്രഭാതം.
മിടിക്കാന്‍ മടിക്കുന്ന ഹൃദയം.
ഒരു കാലൊച്ച കേള്‍ക്കുന്നുണ്ടോ?

മഴ

മഴ പെയ്തിറങ്ങുന്നു.
ചിതല്‍പുറ്റുകലൊലിച്ചിറങ്ങി
ചെളികെട്ടിയ മനസ്സ്.
അഭയം തേടി ഞാനെത്തിയത്
ഇന്നലെ മുളച്ച കൂണുകള്‍ക്ക് കീഴില്‍.

നിസ്സംഗത.

ചിതകൂട്ടി, ചിറകറുത്ത,തിലെറിഞ്ഞു                   
പുറം തിരിഞ്ഞു നടക്കുന്ന
പക്ഷിയുടെ നിസ്സംഗത.
വേടന്‍റെ ധര്‍മ്മസങ്കടം.

6 അഭിപ്രായങ്ങൾ:

  1. വാക്കുകളുടെ പ്രയോഗങ്ങള്‍ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ആറു കവിതകളും മനോഹരമായി എഴുതി


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍മേയ് 21, 2014 8:49 AM

    Orupaadu arthamulla varikal.....

    ഇന്നെനിയ്ക്കു ഇരുട്ടില്‍ കാണാം...

    വെളിച്ച,മോര്‍മ്മകളില്‍

    ചിതറിപ്പോയ ഒരു ബള്‍ബ്‌...

    മറുപടിഇല്ലാതാക്കൂ
  4. Manoharam....vakkukal mizhivode prathibhalippikkunnu....

    മറുപടിഇല്ലാതാക്കൂ