തിരുവനന്തപുരം നഗരത്തിലെ ഹോട്ടെലുകളില്‍ നിന്നും ഇപ്പോള്‍ പഴകിയ ഭക്ഷണം പിടിക്കുന്നതിനെ കുറിച്ചുള്ള ചൂടുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. പരിശ്ശോധിക്കാന്‍ എത്തുന്നവരുടെ കീശ നിറയുന്ന വരെ മാത്രമേ ഈ പ്രഹസനം തുടരൂ എന്ന് അറിയാമെങ്കിലും, പല വന്‍കിട ഹോട്ടലുകളുടെയും പിന്നാമ്പുറം തുറന്നു കാട്ടുന്നതിന് ഇത് സഹായിച്ചു.
ഒരുപാടു തവണ നമ്മള്‍ തിന്നു മരിച്ച ഹോട്ടലുകളുടെ പേരുകള്‍ പത്രത്തില്‍ കണ്ടു ഞെട്ടിയിരിക്കുമ്പോള്‍ ആണ് നമ്മള്‍ക്ക് ഒരു പഴയ കഥ ഓര്‍മ്മ വന്നത് - നമ്മുടെ ഒരു ആത്മാര്‍ത്ഥ സുഹൃത്ത് വളരെ സുന്ധരമായിട്ടു ഒരു ഹോട്ടല്‍ പൂട്ടിച്ച കഥ!!!
ഭക്ഷണപ്രിയരും, ഏതു മൃഗത്തെ വെട്ടി കറിവെച്ചുതന്നാലും കഴിക്കുന്നവരും ആയിരുന്നല്ലോ നമ്മളും സുഹൃത്തുകളും. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഭക്ഷണം - അതായിരുന്നു മുദ്രാവാക്യം.
പഠിത്തം ഉപേക്ഷിച്ചു (സാങ്കേതികമായി കഴിഞ്ഞു എന്ന് അര്‍ഥം) നമ്മള്‍ നാക്കിന്‍റെ പുറത്തു ജോലി ചെയ്തു തുടങ്ങിയ കാലം. ഓഫീസില്‍ നിന്നും ഒരല്പം മാറി കണ്ണായ സ്ഥലത്ത്, പണ്ടൊരു ഹോട്ടല്‍ ഉണ്ടായിരുന്നു. ഒടുക്കത്തെ ചെലവ് - പ്രഫഷണല്‍ലുകള്‍ മുഴുവന്‍ ഇടിച്ചു കയറി കഴിക്കുന്ന സ്ഥലം. നമ്മളും സുഹൃത്തും അവിടുത സ്ഥിരം കുറ്റികളാകാന്‍ അധിക സമയം വേണ്ടി വന്നില്ല. ഒരു ഒന്നര വര്‍ഷത്തോളം അത് തുടര്‍ന്നു - അതിനിടെ കേട്ട എല്ലാ ആരോപണങ്ങള്‍ക്കും നമ്മള്‍ പുല്ലുവില കൊടുത്തിട്ടില്ല.
ഈ കാലത്തിനിടെ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തും ഹോട്ടലിന്‍റെ ഉടമസ്ഥനും പരിചയത്തില്‍ ആവുകയും നല്ല സുഹൃത്തുക്കള്‍ ആവുകയും ചെയ്തിരുന്നു. എപ്പോള്‍ കണ്ടാലും എത്ര തിരക്കായാലും വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു ലോക കാര്യങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്തു ഭയങ്കരമാന സൗഹൃദം.
അങ്ങനെ കാര്യങ്ങള്‍ വളരെ ഭംഗിയായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോളാണ് ഒരു ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത - നമ്മുടെ പ്രിയപ്പെട്ട ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു അത്രേ!!!
നിഷ്കളങ്കനായ നമ്മുടെ സുഹൃത്ത് ആ വാര്‍ത്ത മൊബൈലില്‍ പകര്‍ത്തുകയും ഇമെയില്‍ ആയിട്ട് നമ്മള്‍ക്കും പിന്നെ വളരെ കുറച്ചു സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുന്നു. അതിനു ശേഷവും നമ്മള്‍ അവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കുകയും നേരത്തെ കണ്ട വാര്‍ത്ത പൂര്‍ണ്ണമായും മറക്കുകയും ചെയ്യുന്നു.
നാളുകള്‍ കഴിഞ്ഞു - നമ്മുടെ ഹോട്ടലില്‍ ഇപ്പോള്‍ പഴയപോലെ തിരക്കില്ല. സാധാരണ IT പ്രഫഷണല്‍കളെ കൊണ്ട് നിറഞ്ഞിരുന്ന ഹോട്ടലില്‍ ഇപ്പോള്‍ നമ്മള്‍ രണ്ടോ മൂന്നു പേരും പിന്നെ എവിടെ നിന്നോ വഴിതെറ്റി എത്തിയപോലെ കുറച്ചു പേരും മാത്രം. അങ്ങനെ കച്ചവടം കുറഞ്ഞു അവസ്ഥ ദയനീയമായപ്പോള്‍ ഭക്ഷണത്തിന്റെ പഴക്കവും ഏറി വന്നു - ഒടുവില്‍ പതിവുകാരായ നമ്മളും കൈവിട്ടു.

എല്ലാം ഓര്‍മ്മകളായി.
അങ്ങനെ ഇരിക്കെ, വളരെ ആക്സ്മികമായിട്ടു നമ്മുടെ സുഹൃത്ത് വീണ്ടും ആ ഹോട്ടലില്‍ കയറാനിടയായി. പതിവ് കുശലാന്വേഷങ്ങല്‍ക്കിടെ ഉടമസ്ഥന്‍ സുഹൃത്തിനോട് ചോദിച്ചു, "ഈ ഇമെയില്‍ ഒക്കെ ആരാണ് അയച്ചതെന്ന് കണ്ടു പിടിക്കാന്‍ വല്ല വഴിയും ഉണ്ടോ?"
"പിന്നേ!!! എന്തൊക്കെ വഴികള്‍ ഉണ്ട്." തുടര്‍ന്നു ഇമെയില്‍ ട്രാക്കിങ്ങിനെ കുറിച്ച് ഒരു ചെറു പ്രഭാഷണം തന്നെ നമ്മുടെ സുഹൃത്ത് നടത്തി കളഞ്ഞു. "അല്ല - വെറുതെ ചോദിച്ചതാണോ അതോ ശരിക്കും കണ്ടു പിടിക്കാനാണോ?", അടുത്ത പ്രഭാഷണം cyber forensic 'നെ കുറിച്ച് ആവാം എന്ന് മനസ്സില്‍ കരുതി സുഹൃത്ത് ചോദിച്ചു.
''അല്ല മോനെ! ഈ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു എന്ന് ഒരു നായിന്‍റെ മോന്‍ ഇമെയില്‍ അയച്ചു - അതിനു ശേഷം ഇവിടെ ഇപ്പോള്‍ ആരും കേറാറില്ല. അവനെ ഒന്ന് പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍...."
നേരത്തെ വിഴുങ്ങിയ ഭക്ഷണം അപ്പോള്‍ തന്നെ ദഹിച്ചു. തള്ളാന്‍ വന്ന പ്രഭാഷണങ്ങള്‍ അതുപോലെ വിഴുങ്ങി.
പണ്ട് നമ്മുടെ സുഹൃത്ത് ഒരു അഞ്ചുപേര്‍ക്ക് അയച്ച ഇമെയില്‍ നമ്മള്‍ ഒക്കെ ഫോര്‍വേഡ് ചെയ്യുകയും, അത് കിട്ടിയവര്‍ വീണ്ടും ഫോര്‍വേഡ് ചെയ്യുകയും, അതു ഇമെയില്‍ അക്കൗണ്ട് ഉള്ള ഒരുവിധപ്പെട്ട എല്ലാ ചെറ്റകള്‍ക്കും കിട്ടുകയും ചെയ്തു!!!
ഹോട്ടലിലെ തിരക്ക് കുറയുന്നു - വെറും സ്വാഭാവികം.
ഈ ഇമെയില്‍ ഉടമസ്ഥന്‍ എങ്ങനെയോ കാണാന്‍ ഇടയാകുന്നു - അതാണ് പ്രസ്തുത സംഭവത്തിന് ആധാരം.
ഇനി അവിടെ നില്‍ക്കുന്നതു അത്ര പന്തിയല്ല എന്ന് കണ്ടു നമ്മുടെ സുഹൃത്ത് എങ്ങനെയും ആ ഇമെയില്‍ അയച്ചവനെ നമ്മുക്ക് കണ്ടു പിടിക്കാം എന്ന വാക്ക് പാവം ഹോട്ടല്‍ ഉടമസ്ഥനു നല്‍കുകയും അപ്പോള്‍ തന്നെ സ്ഥലം വിടുകയും ചെയ്തു.
അതില്‍ പിന്നീടു നമ്മുടെ സുഹൃത്തും, ഈ കഥ അറിഞ്ഞ നമ്മളും ആ ഹോട്ടലിന്‍റെ പരിസരത്തുകൂടി പോലും പോയിട്ടില്ല എന്നുള്ളതും , മൂന്നു ആഴ്ച കൊണ്ട് ആ ഹോട്ടല്‍ പൂട്ടി എന്നുള്ളതും പ്രത്യേകം പറയേണ്ടതില്ലല്ലോ...
PS : ആ ഹോട്ടല്‍ ഇരുന്ന സ്ഥലത്ത് പിന്നീടു മൂന്നോ നാലോ ഹോട്ടലുകള്‍ വരികയും, അവയെല്ലാം വരി വരി ആയിട്ട് പൊട്ടുകയും, പൂട്ടിപോവുകയും ചെയ്തതു പില്‍ക്കാലചരിത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ