ശനിയാഴ്‌ച, ജൂലൈ 27, 2013

കണ്ടില്ലെന്നു നടിക്കുവാന്‍...


വെട്ടിനു മറുവെട്ടു വെട്ടുമ്പോള്‍
ജയിക്കുന്നത്
പ്രത്യയശാസ്ത്രങ്ങള്‍.
ഒഴുകുന്നതു പക്ഷെ,
ചുവന്ന ചോര.

ലഹരി കുത്തിവെച്ച കൈകളില്‍
ആയുധം തിരുകി കൊടുക്കുമ്പോള്‍,
അവര്‍ വാടകക്കെടുക്കുന്നതു
ശരീരങ്ങളല്ല.
ചിന്തകള്‍ മരിച്ചു മരവിച്ച ചേതനകളെ.

ചോര നക്കിതുടച്ച വാള്‍ത്തലകള്‍ക്കൊടുവില്‍
ഒരച്ഛനോ അനിയനോ കാമുകനോ
വെച്ചിറങ്ങിപ്പോയ ഒരൊഴിഞ്ഞ മുറി മാത്രം ബാക്കി.
നിലവിളകളോര്‍മ്മകളിലൊടുങ്ങിക്കഴിയുമ്പോള്‍  
ചന്ദനത്തിന്‍റെ ഗന്ധം കാറ്റും മറന്നു കഴിയുമ്പോള്‍
ചിലര്‍ രക്തസാക്ഷികള്‍.
ചിലര്‍ വര്‍ഗ്ഗീയവാദികള്‍.
ചിലര്‍ തീവ്രവാദികള്‍.

കണ്ണിനു പകരം കണ്ണെടുത്ത്‌
കാഴ്ച നഷ്ടപ്പെട്ട ഈ ലോകം.

അല്ലെങ്കില്‍,
വെളിച്ചമില്ലാത്ത ഈ ലോകത്ത്
കാഴ്ചയെന്തിനു?
കണ്ടില്ലെന്നു നടിക്കുവാന്‍ ഉപകരിക്കും.

അത്ര തന്നെ.

9 അഭിപ്രായങ്ങൾ:

  1. കണ്ണിനു പകരം കണ്ണ്
    കണ്ണിനു പകരം കണ്ണേ എടുക്കാവൂ, ജീവന്‍ എടുക്കരുത് എന്നായിരിയ്ക്കും ആ കൊടുത്ത കല്പനയുടെ സാരാംശം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പല്ലിനു പകരം പല്ലുകൊണ്ട് തന്നെ നിര്‍ത്തണം, അതിനുമപ്പുറത്തേയ്ക്ക് കടക്കരുതെന്നും.

    പത്തുരൂപയ്ക്കും ഒരു സിഗരറ്റിന്റെ ബാക്കിയെച്ചൊല്ലിയും, ഒരു തെറി വിളിച്ചതിനുമൊക്കെ കൊലപാതകം നടന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിയ്ക്കുമ്പോള്‍ പിന്നെ എങ്ങനെ ചിന്തിയ്ക്കാന്‍!!

    കവിത വളരെ ചൂടുള്ളതും ശക്തവുമാണെന്ന് പറയട്ടെ!

    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ് അജിത്തേട്ടാ... ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയ സുഹൃത്ത്‌ പറഞ്ഞത് ഓര്‍ക്കുന്നു...ഞങ്ങളെ തൊട്ടാല്‍ ഞങ്ങള്‍ പ്രതികരിക്കും...

    നന്ദി...

    മറുപടിഇല്ലാതാക്കൂ
  3. കവിത വളരെ ചൂടുള്ളതും ശക്തവുമാണെന്ന് പറയട്ടെ!

    മറുപടിഇല്ലാതാക്കൂ
  4. ഷാജു,സൗഗന്ധികം - ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍ജൂലൈ 29, 2013 5:41 PM

    kollam da....good one..

    nidhin

    മറുപടിഇല്ലാതാക്കൂ
  6. കണ്ണിനു പകരം കണ്ണെടുത്ത്‌
    കാഴ്ച നഷ്ടപ്പെട്ട ഈ ലോകം.........



    നന്നായിരിക്കുന്നു...... ആശംസകള്‍.......

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍മേയ് 21, 2014 8:58 AM

    Good one !!!

    വെളിച്ചമില്ലാത്ത ഈ ലോകത്ത്

    കാഴ്ചയെന്തിനു?

    കണ്ടില്ലെന്നു നടിക്കുവാന്‍ ഉപകരിക്കും.

    മറുപടിഇല്ലാതാക്കൂ