ഞായറാഴ്‌ച, ഒക്‌ടോബർ 21, 2012

കടം ചോദിക്കരുത്!


കടം ചോദിക്കരുത്.

ആ ബോര്‍ഡില്‍ തുറിച്ചു നോക്കി ഞാന്‍ നിന്നു.

നേരിയ തണുപ്പുള്ള പ്രഭാതം.
നാലു ചക്രങ്ങളുള്ള കട.
കറപുരണ്ട പല്ലുകളിലെ പതിവു ചിരി.

കടുപ്പം കൂട്ടി മധുരം കുറച്ച്, അല്ലെ?
പതിവുകാരനെ തിരിച്ചറിഞ്ഞയ്യാള്‍ ചോദിച്ചു.

മറുപടി ഒരു ചിരിയിലൊതുക്കി,
വീണ്ടുമാ ബോര്‍ഡു നോക്കി ഞാന്‍ നിന്നു.

ചൂടു പതയുള്ള ചായ കയ്യില്‍ തരുമ്പോള്‍
അയ്യാള്‍ പറഞ്ഞു,
അത് വെച്ചതില്‍ പിന്നെ കടം ചോദിക്കുന്നവരുടെ എണ്ണം കുറഞ്ഞു.
ഞാന്‍ നോക്കുന്നതയ്യാള്‍ കണ്ടിരിക്കാം.
കറപുരണ്ട ചിരിയില്‍ തെല്ലൊരാസ്വാസ്സമുണ്ടായിരുന്നു.

ആവിപറക്കുന്ന ചായ മെല്ലെയൂതി കുടിക്കവേ
ഞാന്‍ തീരുമാനിച്ചു.

ഒരു ബോര്‍ഡു പണിഞ്ഞു നെഞ്ചത്തു കുത്തണം.

കടം ചോദിക്കരുത്.

കൊടുക്കുവാന്‍ മനസ്സില്ലാഞ്ഞിട്ടല്ല
ഒന്നുമില്ല കയ്യില്‍.

ഒരിറ്റു സ്‌നേഹം പോലും...

9 അഭിപ്രായങ്ങൾ:

  1. അല്പം സ്നേഹം കൊടുക്കുന്നത് നല്ലതല്ലേ മാഷേ.........

    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊടുക്കല്‍ വാങ്ങലുകള്‍... മടുത്തു മാഷേ...
      ഏതായാലും ഇടമറുക് കലക്കി...സ്വകാര്യമായ ആനന്ദങള്‍...
      :)

      ഇല്ലാതാക്കൂ
    2. സത്യം...... തീര്‍ത്തും സ്വകാര്യമായ ആനന്ദങ്ങള്‍....

      ഇല്ലാതാക്കൂ
  2. വളരെ നല്ലതാണ്.ഒരു ബോര്‍ഡ് ഞാനും പണിയാന്‍ കൊടുക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. ശ്യോ..പോന്നു മാഷേ..ഒരു കമന്റ്‌ അടിക്കാന്‍ എന്തോരം പാട് പെടണം. ഈ കമെന്റ് വെരിഫികേഷന്‍ ഒഴിവാക്കൂ..അതെങ്ങിനെ എന്ന് അറിയില്ലെങ്കില്‍
    http://shahhidstips.blogspot.com/2012/04/blog-post_29.html
    ഈ ലിങ്ക് ഒന്ന് വിസിറ്റ് ചെയ്തു മനസ്സിലാക്കൂ.. പാവം കമന്റ്‌ അടിക്കാരെ സഹായിക്കൂ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗുരുവേ...അങ്ങയുടെ അഭിപ്രായം മനസാ മാനിച്ചു അടിയന്‍ ആ സെറ്റിംഗ് മാറ്റി...അറിവില്ലായ്മ പൊറുക്കില്ലേ?

      :)

      ഇല്ലാതാക്കൂ